അനുഭവജ്ഞാനത്തിന്റെ പുതുവഴി
എന്‍ പി ഹാഫിസ് മുഹമ്മദ്
റൂത്ത് കോണ്‍ എന്ന ജര്‍മന്‍ മനശ്ശാസ്‌ത്രജ്ഞ രണ്ടാം ലോകമഹായുദ്ധ കാലം
രൂപംകൊടുത്ത സിദ്ധാന്തവും പ്രയോഗവുമാണ് തീം സെന്റേര്‍ഡ് ഇന്റര്‍
ആക്‌ഷന്‍ (ടി സി ഐ). ഫ്രോയ്‌ഡ് സിദ്ധാന്തീകരിച്ച സൈക്കോ അനാലിസിസിന്റെ
പിന്‍തലമുറക്കാരിയായ റൂത്ത് കോണ്‍ സ്വയം മാറ്റത്തിന്റെ വിസ്‌മയകരമായ ഒരു
ജീവിതപദ്ധതിയാണ് വിഭാവനം ചെയ്‌തിട്ടുള്ളത്. അത് അനുഭവജ്ഞാനത്തിന്റെ
അടിത്തറയില്‍ നിന്നുള്ള സ്വയം കണ്ടെത്തലും മറ്റുള്ളവരെ
തിരിച്ചറിയലുമാണ്. വ്യക്തിത്വ വികസനത്തിനുള്ള നവീനമായ ഒരാശയവും
പ്രായോഗിക പദ്ധതിയുമാണ് ടി സി ഐ വിഭാവനം ചെയ്യുന്നത്.
ടി സി ഐ കുറെ സങ്കല്‌പനങ്ങളോ സിദ്ധാന്തമോ മുന്നോട്ടുവെക്കുന്നില്ല.
കേള്‍ക്കാനും പഠിക്കാനും (ചിലപ്പോള്‍, മറക്കാനും) ഉള്ള `വിവരങ്ങള'ല്ല
റൂത്ത കോണ്‍ അവതരിപ്പിക്കുന്നത്. ഞാനാര് (I) എന്നത് സ്വയം
വെളിവാക്കപ്പെടാതെ ഒരാളിന്റെ വളര്‍ ച്ചയോ നിലനില്‌പോ നടക്കുന്നില്ല. ഒ
രാള്‍ തന്നിലെ `എന്നെ' കണ്ടെത്തുന്നത്, ആ വ്യക്തിയോട് ചേര്‍ന്ന `ഞ
ങ്ങളി' (we) യിലൂടെയും ജീവിതത്തി ലെ വിവിധ സന്ദര്‍ഭങ്ങളില്‍ ഞാനും
ഞങ്ങളും അഭിമുഖീകരിക്കുന്ന ആശയങ്ങളോ സംഭവങ്ങളോ (IT) പ്രധാനപ്പെട്ടതാണ്.
ഈ മൂന്ന് ഘടകങ്ങളുടെ സന്തുലിതാവസ്ഥയില്‍ നിന്നാ ണ് വ്യക്തിയുടേയും
സമൂഹത്തിന്റെ യും ആരോഗ്യം ഉണ്ടായിത്തീരുന്നത് എന്ന് ടി സി ഐ
വ്യക്തമാക്കുന്നു. ആ തിരിച്ചറിവ് `മാറ്റത്തിന്റെ വിപ്ലവം' വ്യക്തിയില്‍
രചിക്കുന്നു. `ജീവിതാവബോധത്തിന്റെ ശാക്തീകരണ'വും നടത്തുന്നു. വ്യക്തി
വ്യക്തിയിലെ അനുകൂല ഘടകങ്ങളെ മനസ്സിലാക്കുന്നതില്‍നിന്ന് `ആഗ്രഹങ്ങളെ
തിരിച്ചറി യുന്നു.' വ്യക്തിയുടെയും സമൂഹത്തി ന്റെയും `മനസ്സ് ആരോഗ്യം'
വീണ്ടെ ടുക്കുന്നു. ടി സി ഐ ഒരാളെ `വളരാനും മറ്റുള്ളവര്‍ക്ക്
വളര്‍ത്താനു'മുള്ള ജീവിച്ചുകൊണ്ടുള്ള പഠനമായി ഭവിക്കുന്നു.
`ടി സി ഐ'യില്‍ നല്‌കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ പങ്കെടുത്തവരുടെ
ആത്മവിശകലനങ്ങള്‍, ഇന്ന് നഷ്‌ടമായ ചിലതിനെ ഓര്‍മിപ്പിക്കുന്നു.
വീണ്ടെടുക്കാനുള്ള പ്രായോഗിക പദ്ധതികളെക്കുറിച്ച് പറയുന്നു. അത് വെറും
പറച്ചിലല്ല, അനുഭവിപ്പിക്കലാണ്. അത് കേള്‍ക്കാനുള്ളതല്ല,
പ്രയോഗിക്കാനുള്ളതാണ്.
റൂത്ത് കോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ടി സി ഐ-ഇന്ത്യയുടെ
പരിശീലകര്‍ നല്‌കിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ പങ്കെടുത്ത ചിലരുടെ
അനുഭവ സാക്ഷ്യങ്ങള്‍ സമര്‍പ്പിക്കുന്നു.
മാറ്റത്തിന്റെ വിപ്ലവം
- ടി. മുഹമ്മദ്
കുടുംബപ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ഒരു കൗണ്‍സലിംഗ് മെത്തേര്‍ഡ്
മാത്രമായിരുന്നു ടി സി ഐ എനിക്ക്. എന്നാല്‍ ആദ്യ വര്‍ക്കുഷോപ്പിലെ, ആദ്യ
മണിക്കൂറില്‍ തന്നെ അത് തിരുത്തേണ്ടി വന്നു. ടി സി ഐ മൂല്യവത്തായ ഒരു
ജീവിത പദ്ധതിയാണെന്ന് ബോധ്യമായി. മൂന്നു വര്‍ക്കുഷോപ്പുകള്‍
കഴിഞ്ഞപ്പോള്‍, പുനര്‍ജന്മം നേടിയ ഒരാളുടെ അനുഭൂതി
വിശേഷത്തോടെ-അക്ഷരാര്‍ഥത്തില്‍ തന്നെ-മാറ്റം അനുഭവിച്ചു. അധ്യാപകനെന്ന
നിലയിലുള്ള എന്റെ ഇരുപതു വര്‍ഷത്തെ ജീവിതം നഷ്‌ടമായെന്നും ഇനിയുള്ള പത്തു
വര്‍ഷം കൊണ്ടത് തിരിച്ചുപിടിക്കണമെന്നും ആത്മാര്‍ഥമായും ആഗ്രഹിച്ചുപോയി.
ടി സി ഐ ഒരു ജീവിതരീതിയാണെന്ന് പറയാനാണെനിക്കിഷ്‌ടം. അതിലെ,
പരിചയപ്പെട്ട എല്ലാ ഘടകങ്ങളും എന്നെ ഏറെ ആകര്‍ഷിച്ചു. ഈ ആകര്‍ഷണം
വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തന രംഗത്തുകൂടി പ്രതിഫലിച്ചു. മുമ്പും
ആകര്‍ഷകങ്ങളായ പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്. പ്രസംഗകരെ ഏറെ
ഇഷ്‌ടവുമായിരുന്നു. ഇന്ന് ഞാന്‍ പ്രസംഗം കേള്‍ക്കാറില്ല എന്നു
മാത്രമല്ല, വെറുത്തു തുടങ്ങി. കാരണം അത് മാറ്റം വരുത്തുന്നില്ല,
ഉണ്ടെങ്കില്‍ ഏറിയ കൂറും നൈമിഷികമാണ്. പ്രേഷകനും വക്താവും തമ്മില്‍
ഹൃദയബന്ധമില്ലെന്നതത്രെ അതിനു കാരണം. ടി സി ഐയില്‍ ഹൃദയബന്ധത്തിനും
വ്യക്തിബന്ധത്തിനും ഊന്നല്‍ കൊടുക്കുന്നതിനാല്‍ മാറ്റം അനിവാര്യമാകുന്നു.
സമയനിഷ്‌ഠ ടി സി ഐയില്‍ വളരെ പ്രധാനമാണ്. ശില്‌പശാലയുടെ പ്രധാന
സെഷനുകളില്‍ ഒന്ന് പ്ലാനിങ്ങാണ്. ആരും നിര്‍ബന്ധിക്കാതെ സ്വശിക്ഷിതമായി
ചെയ്യുന്ന സമയപാലനരീതി എന്നെ വിസ്‌മയിപ്പിച്ചു. ഓരോ സെഷനും കൃത്യമായി
അവസാനിപ്പിക്കുകയും ഇടവേളകള്‍ അമിതമാകാതിരിക്കുകയും ചെയ്യുന്നത്
ശ്രദ്ധേയമാണ്. ഈ കൃത്യനിഷ്‌ഠ വ്യക്തിജീവിതത്തിലേക്ക് ഏറെക്കുറെ
കൊണ്ടുവരാന്‍ എനിക്കു സാധിച്ചു.
ജനാധിപത്യ ബോധമാണ് മറ്റൊരു വിഷയം. ലീഡറുടെ അഭിപ്രായത്തിനല്ല;
ലീഡറുള്‍പ്പെടുന്ന സംഘത്തിന്റെ പൊതുഅഭിപ്രായ പ്രകാരമാണ് സമയവും മറ്റു
പ്രോഗ്രാമുകളും നിശ്ചയിക്കുന്നത്. ആര്‍ക്കും ആരെക്കാളും മേന്മയില്ല,
അല്ലെങ്കില്‍ ഓരോരുത്തരുടെയും മേന്മകള്‍ പരസ്‌പരം
അംഗീകരിക്കപ്പെടേണ്ടതാണ് എന്ന ബോധം ഓരോരുത്തരും സ്വയം പാലിക്കുന്നത്
കാണാം. വട്ടത്തിലുള്ള ഇരുത്തം തന്നെ അതിന്റെ ജനാധിപത്യബോധവും വ്യക്തികള്‍
തമ്മിലുള്ള അടുപ്പവും വ്യക്തമാക്കുന്നതാണ്. എന്റെ ചില `അഹന്തകളെ'
കരിച്ചുകളയാനും, ശരിയായ ജനാധിപത്യബോധം പുന:സൃഷ്‌ടിക്കാനും ഈ രീതിക്ക്
കഴിഞ്ഞിട്ടുണ്ട്
പരിചയപ്പെടുത്തുമ്പോള്‍ എന്റെ മൂന്ന് ഗുണങ്ങള്‍ പറയണമായിരുന്നു. മൂന്നു
തെറ്റുകള്‍ കണ്ടെത്തുക എളുപ്പമാണ്. മൂന്നു ഗുണങ്ങള്‍ കണ്ടെത്താന്‍
പറയുന്നത് ആദ്യാനുഭവമാണ്. ഗുണങ്ങളും ആര്‍ജിച്ചെടുക്കാനാഗ്രഹിക്കുന്ന
മൂന്നു ഗുണങ്ങളും പൊതുവായി പങ്കുവെക്കുന്നതിലൂടെ, കണ്ടെത്തിയ ഗുണങ്ങള്‍
സത്യമാകാനും നിലനിര്‍ത്താനും, ആര്‍ജിക്കേണ്ടവ നിര്‍ബന്ധമായും
ആര്‍ജിച്ചെടുക്കാനുള്ള തീവ്രശ്രമവും തുടങ്ങുന്നു. അങ്ങനെ മാറ്റം
നിര്‍ബന്ധമാകുന്നു.
രണ്ട് സന്ദേശങ്ങളാണ് ഇതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്. ഒന്ന്
എനിക്ക് എന്നിലേക്ക് ചൂഴ്‌ന്നിറങ്ങാനുള്ള അവസരം, രണ്ട്
മറ്റുള്ളവരെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ധനാത്മകമായ (positive)
മേഖലകള്‍ മാത്രം കാണാനുള്ള കഴിവ്.ഏതു കാര്യത്തിലും പ്രശ്‌നത്തിലും പോസിറ്റീവായ സമീപനം കൈക്കൊള്ളാന്‍ എന്നെ പ്രാപ്‌തനാക്കിയത് ടി സി ഐ ആണ്. നെഗറ്റീവായ കാര്യങ്ങളില്‍ കൂടി പോസിറ്റീവ് ദര്‍ശിക്കുകയും അങ്ങനെ മാറ്റിയെടുക്കുകയും ചെയ്യുന്നത് ടി സി ഐ യുടെ തത്ത്വമാണ്. ഇപ്പോഴെനിക്ക് നിരാശ എന്നൊന്നില്ല. ഞാന്‍ മുമ്പു
സൂചിപ്പിച്ച അപകര്‍ഷതയുടെ ലോകം, അതിനെ എങ്ങനെ മറികടന്ന് മുന്നോട്ടു
വന്നു എന്ന് ഞാന്‍, ചിന്തിച്ചുതുടങ്ങിയത് ഇപ്പോള്‍ മാത്രമാണ്.
ഇപ്പോള്‍, എനിക്ക് പ്രതികൂലമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന
എന്തിനെയും ഞാന്‍ തിരുത്താനും വളരാനുമാണ് ഉപയോഗപ്പെടുത്തുന്നത്.
സുഹൃത്തുക്കളുടെ പ്രതികരണം നെഗറ്റീവായാല്‍, ശുഭാപ്‌തി വിശ്വാസമില്ലാതെ
പെരുമാറിയാല്‍, കാര്യങ്ങള്‍ നെഗറ്റീവ് സെന്‍സിലെടുത്താല്‍ അതെല്ലാം
എന്നെ അസഹിഷ്‌ണുവാക്കും. കുറ്റവും കുറവും പറയുന്നതു തന്നെ സഹിക്കാന്‍
പറ്റാതായി. എന്നോട് ഇടപെടുന്ന ആരോടും പോസിറ്റീവായി സമീപിക്കാനും, ആ വശം
മാത്രം കാണാനും പഠിച്ചു.
നല്ലൊരു കേള്‍വിക്കാരനാകുക എന്ന ടി സി ഐയുടെ തത്വം എന്നെ ഏറെ സ്വാധീനിച്ച
മറ്റൊരു ഘടകമാണ്. മറ്റൊരാളെ കേള്‍ക്കാന്‍ എനിക്ക് ഇഷ്‌ടംപോലെ
സമയമുണ്ട്. അതിനാല്‍ പറയുന്നവന്, ഇടക്ക് ഇടപെട്ട് ശല്യം ചെയ്യാതെ
തന്നെ, തുറന്ന് പറയുവാന്‍ അവസരം നല്‌കാന്‍ പഠിച്ചു. ഞാനറിയാതെ തന്നെ,
പറയുന്നവനില്‍ trust feeling ഉണ്ടാകുന്നതും അനുഭവപ്പെട്ടിട്ടുണ്ട്.
കടുത്ത വിഷാദമനുഭവപ്പെട്ട, ഒറ്റപ്പെട്ടുപോയെന്ന് സ്വയം കരുതുന്ന
കുട്ടിയെ ഏറെ നേരം `കേട്ടുകൊടുത്തതിന്റെ' ഫലമായി, പിരിമുറുക്കം അയവു
വന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
ഒരാളെപ്പോലെ മറ്റൊരാളില്ലെന്നും, ഒരിലപോലെ മറ്റൊരില ഇല്ലെന്നുമുള്ള ടി സി
ഐയുടെ കാഴ്‌ചപ്പാട് എന്നില്‍ ഏറെ മാറ്റംവരുത്തി. മനുഷ്യര്‍ക്കിടയിലെ
പലതരം വേര്‍തിരിവുകളെ നിരര്‍ഥകമാക്കുന്ന മഹത്തായ ഒരു കാഴ്‌ചപ്പാടാണിത്.
ഏതൊരാളെയും മനുഷ്യനെന്ന നിലയില്‍ കാണാനും അഹന്തയും അഹങ്കാരവും
ഇല്ലാതാക്കാനും വ്യക്തിത്വമാണ് ആദരിക്കപ്പെടേണ്ടതെന്നും ഈ തത്ത്വം
പഠിപ്പിച്ചു. നിത്യജീവിതത്തില്‍ സാധാരണക്കാരനെയും
കൊച്ചുവിദ്യാര്‍ഥികളെയും എനിക്കു തുല്യരായോ, മേലെയായോ കാണാന്‍ എന്നെ
പ്രാപ്‌തനാക്കി. എന്റെ വിദ്യാര്‍ഥികള്‍ എന്റെ തോളില്‍ തൂങ്ങാനും എന്റെ
കസേരയില്‍ കയറി ഇരിക്കാനും തുടങ്ങി. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഞാനൊരു
സുഹൃത്തായി മാറി. പലരും തടഞ്ഞിട്ടും ഞാനാരെയും വിലക്കാന്‍ പോയില്ല.
ഏതൊരു പ്രശ്‌നത്തില്‍ ചെന്നു ചാടുമ്പോഴും പ്രത്യേകിച്ച് ഇതര
വ്യക്തികളുമായി വാക്കാലോ പ്രവൃത്തിയാലോ ഏറ്റുമുട്ടേണ്ടി വരുമ്പോഴും
ഇപ്പോള്‍ ഞാന്‍ ചെയ്യുക സ്വന്തത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്.
ഹൃദയബന്ധങ്ങളിലൂടെ വളരുന്ന വ്യക്തിബന്ധങ്ങള്‍ നിലനില്‌ക്കുന്ന ഒരു
സമൂഹത്തില്‍ നിയമത്തിനു തന്നെ പ്രസക്തി ഇല്ലെന്നു വരും. മതങ്ങള്‍
തമ്മിലും രാഷ്‌ട്രീയ കക്ഷികള്‍ തമ്മിലും ഇത്തരമൊരു ബന്ധം സ്ഥാപിക്കാന്‍
ആത്മാര്‍ഥമായി ശ്രമിച്ചാല്‍ മാറ്റം പ്രവചനാതീതമാകും. ഇതൊരു സ്വപ്‌നമല്ല,
പ്രായോഗികമാണ് എന്ന് എന്നെ അനുഭവം പഠിപ്പിക്കുന്നു.
തൊഴില്‍പരമായി അധ്യാപകനായ എനിക്ക് നല്ലൊരു അധ്യാപകനാവാന്‍
ടി സി ഐ മൂലം കഴിയുന്നുണ്ട്. പഴയ സമ്പ്രദായത്തിലെ പോലെ ഞാന്‍ സര്‍വാധികാരിയായ എല്ലാമറിയുന്ന അറിവിന്റെ ഉറവിടമായ പ്രമാണിയല്ല. ഞാനിന്ന് അവരിലൊരാളാണ്.
അധ്യാപകന്‍ ഏകാധിപതിയായിരിക്കുകയും വിദ്യാര്‍ഥികള്‍ അനുസരിക്കപ്പെടാന്‍
മാത്രമുള്ളവരായിരിക്കുകയും ചെയ്യുന്ന പഴയ രീതിയില്‍ നിന്നു മാറി,
അധ്യാപകന്‍ ഫെസിലിറ്റേറ്റര്‍ ലീഡറാവുകയും പങ്കാളികളില്‍ ഒരാളാവുകയും
ചെയ്യുന്ന രീതി, ഞാന്‍ എന്നില്‍ വരുത്തിയ മാറ്റമാണ്. പ്രശ്‌നക്കാരനും
കരുത്തനുമായ ഒരു കുട്ടിയെ എന്റെ മുന്നിലെങ്കിലും `എലിക്കുഞ്ഞാക്കി'
മാറ്റാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ടി സി ഐ എന്നെ
അത്ഭുതപ്പെടുത്തുന്നു.
മാറ്റം വിപ്ലവാത്‌കമാണ്. എന്താണ് മാറ്റത്തിലെ വിപ്ലവമെന്തെന്ന് ടി സി
ഐ എനിക്ക് കാണിച്ചുതന്നു. ഇതിന് എനിക്ക് മറ്റൊരാളെ
ചൂണ്ടിക്കാണിക്കേണ്ടതില്ല. ``നീ ഇതായിരുന്നു. ഇപ്പോള്‍ നീ ഇതാണ്.''
എന്ന് പറയാന്‍ തീര്‍ച്ചയായും എന്നെപ്പോലെ മറ്റുള്ളവരെയും
പ്രാപ്‌തരാക്കിയത് ടി സി ഐ ആണ്. ഇതാണ് ടി സി ഐ മാജിക്.
ജീവിതാവബോധത്തിന്റെ ശാക്തീകരണം
- ശംസുദ്ദീന്‍ പാലക്കോട്
ഞാന്‍ എന്താണെന്നും ഞാനെങ്ങനെ ഞാനായി എന്നും അര്‍ഥബോധ്യമുള്ള അവബോധത്തോടെ ഇക്കാലമത്രയും ഞാന്‍ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന സത്യം ഞാന്‍ ഇവിടെ തുറന്നുപറയുന്നത് ഈ വിഷയത്തില്‍ എനിക്ക് അറിവില്ലാത്തതു കൊണ്ടോ പരിശീലനമില്ലാത്തതുകൊണ്ടോ അല്ല എന്നു വ്യക്തമാക്കട്ടെ!
കാരണം, എനിക്ക് അവബോധത്തിന്റെ കല വശമില്ലായിരുന്നു. ടി സി ഐ
അവബോധത്തിന്റെ കലയാണ് എന്ന് ബോധ്യപ്പെടുകയും മൂന്ന് ഘട്ടങ്ങളിലായി
പത്ത് ദിവസം കൊണ്ട് അല്‌പാല്‌പം ആ അവബോധം സ്വായത്തമാക്കുകയും ചെയ്‌ത
ശേഷം എനിക്ക് ലഭിച്ച തിരിച്ചറിവ് ശക്തിയും സൗന്ദര്യവുമായി എനിക്ക്
അനുഭവപ്പെടുന്നു. എന്റെ ഭൗതികമായ രൂപഘടന താഴെ പറയും പ്രകടമാണ്.
1. മൂന്നുതരം വിശ്വാസം-അഥവാ തന്നെപ്പറ്റിയുള്ള വിശ്വാസം,
മറ്റുള്ളവരെപ്പറ്റിയുള്ള വിശ്വാസം, ദൈവത്തെപ്പറ്റിയുള്ള വിശ്വാസം-ഒരു
വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ പരമപ്രധാനമാണ് എന്നതാണ് ടി സി ഐ
നല്‌കുന്ന ഉള്‍ക്കാഴ്‌ച. അങ്ങനെയാണ് ഞാന്‍ എന്റെ മൂന്നു ഗുണങ്ങള്‍
കണ്ടെത്താന്‍ ശ്രമിച്ചത്. ഞാന്‍ എന്റെ കൂട്ടുകാരന്റെ മൂന്നു ഗുണങ്ങള്‍
കണ്ടെത്തി അദ്ദേഹത്തെ അത് അറിയിച്ചത്. ഒരോ വ്യക്തിയും- ദൈവം രൂപകല്‌പന
ചെയ്‌ത സ്വതന്ത്ര വ്യക്തിയെന്ന നിലയില്‍-സ്വതന്ത്ര വ്യക്തിത്വത്തിന്റെ
ഉടമയാണ്
``നിന്റെ മക്കള്‍ നിന്റെ മക്കളല്ല,
നിന്റെ മക്കള്‍ നിന്നിലൂടെ വന്നു എന്നു കരുതി
അവര്‍ നിന്റേതല്ല;
അവന്‍ അവന്റെ തന്നെ ആഗ്രഹങ്ങളുടെ
സഫലീകരണമാകുന്നു.''
എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ ഈ അവബോധത്തെയാണ് അനാവരണം ചെയ്യുന്നത്.
സ്വന്തം ഗുണങ്ങള്‍ പറയുന്നത് ആത്മപ്രശംസയെന്നും മറ്റുള്ളവരുടെ ഗുണങ്ങള്‍
അവരോട് നേരിട്ട് പറയുന്നത് മുഖസ്‌തുതിയുമാണെന്നും പറഞ്ഞ്
സാമാന്യവത്‌ക്കരിക്കുന്നത് ശരിയല്ല. നന്മയുടെ പ്രഭവകേന്ദ്രമായ
ദൈവത്തിന്റെയും നന്മയുടെ പ്രചാരകനായ പ്രവാചകന്റെയും വചനങ്ങളില്‍ ഈ ശൈലി കാണാം. തന്റെ മൂന്നു ഗുണങ്ങള്‍ രണ്ട് സന്ദര്‍ഭങ്ങളിലായി പ്രവാചകന്‍
പറഞ്ഞതിപ്രകാരമാണ്:
(1) ഞാന്‍ ഏറ്റവും സ്‌ഫുടമായ ഭാഷയില്‍
സംസാരിക്കുന്നവനാണ്, (2) ഞാന്‍ ധര്‍മബോധത്തോടെ ജീവിക്കുന്നവനാണ്,
(3) ഞാന്‍ നിങ്ങളെക്കാളെല്ലാം ദൈവഭക്തനാണ്.
പ്രവാചകനെപ്പറ്റി പലരും പലതും പറഞ്ഞപ്പോള്‍ പ്രവാചകന്റെ മൂന്ന്
ഗുണങ്ങള്‍ അല്ലാഹു അദ്ദേഹത്തെ നേരിട്ടറിയിക്കുന്ന വചനങ്ങള്‍ ഖുര്‍ആനില്‍
ഇങ്ങനെ വായിക്കാം: (1) നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്താല്‍ നീ ഒരു
ഭ്രാന്തനല്ല, (2) തീര്‍ച്ചയായും നിനക്ക് മുറിഞ്ഞുപോകാത്ത
പ്രതിഫലമുണ്ട്, (3) തീര്‍ച്ചയായും നീ മഹത്തായ സ്വഭാവഗുണത്തിനു
ഉടമയാകുന്നു. (ഖുര്‍ആന്‍ 68:2,3,4)
ഖുര്‍ആനിലും പ്രവാചകവചനങ്ങളിലും കാണുന്ന ഇത്തരം കാര്യങ്ങള്‍ ഒരു വിവരണം
എന്ന നിലയില്‍ മതാധ്യാപനങ്ങളിലും മത പ്രഭാഷണങ്ങളിലും
പറഞ്ഞുപോവുകയായിരുന്നു ഞാന്‍ ഇതുവരെ. എന്നാല്‍ ഇപ്പോള്‍ ഇത്തരം
സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അതിലടങ്ങിയ ടി സി ഐ മുത്തുകള്‍
മുങ്ങിത്തപ്പിയെടുത്ത് അതില്‍ നിന്ന് സ്വാംശീകരിച്ചെടുക്കേണ്ട അവബോധം
കൂടി ബോധ്യപ്പെടുത്തി പ്രബോധനരംഗം കൂടുതല്‍ ആകര്‍ഷവും ഫലപ്രദവുമാക്കാന്‍
എനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്.
2. വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന അറിവുകളെ അവബോധത്തിന്റെ
തലത്തിലേക്ക് വികസിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ടി സി ഐ
ശൈലിയില്‍ ഇപ്പോള്‍ ഞാനതിന് ശ്രമിച്ചു നോക്കിയപ്പോള്‍ ഗുണപരവും
മധുരതരവും പ്രതീക്ഷാനിര്‍ഭരവുമായ ഫലങ്ങള്‍ കാണുകയുണ്ടായി. ഞാന്‍
ക്ലാസ്സില്‍ `പരീക്ഷിച്ച' ഒരു സംഭവം ഇപ്രകാരമാണ്: ചരിത്രപഠനത്തിന്റെ
ഭാഗമായി ഉഹ്‌ദ് യുദ്ധം ക്ലാസില്‍ വിവരിക്കുകയും നോട്ട് കൊടുക്കുകയും
ചെയ്‌തിരുന്നു. പിറ്റേ ദിവസം പതിവിന് വിരുദ്ധമായി- പാഠം പഠിച്ചുവോ എന്ന
ചോദ്യം ചെയ്യലായിരുന്നു പതിവു രീതി- കുട്ടികളോട് ഒരു മിനുട്ട് നേരം
ശ്രദ്ധാപൂര്‍വം നോട്ട് വായിക്കാന്‍ പറഞ്ഞു. ഒരഞ്ചുമിനിട്ട് പുസ്‌തകം
അടച്ചുവച്ച് മൗനത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. ഉഹ്‌ദ് യുദ്ധത്തില്‍-
ക്ലാസ്സില്‍ കേട്ടതും നോട്ടില്‍ വായിച്ചതും- ഏറ്റവും ചിന്തിപ്പിച്ചതും
സ്വാധീനിച്ചതും മനസ്സില്‍ തങ്ങിനില്‌ക്കുന്നതുമായ മൂന്ന് കാര്യങ്ങള്‍
ഓര്‍ത്തെടുക്കാന്‍ പറഞ്ഞു. പിന്നീട് അവ സ്വന്തം ഭാഷയിലും ശൈലിയിലും
പങ്കുവെക്കാന്‍ പറഞ്ഞു. അത്ഭുതകരമായിരുന്നു കുട്ടികളുടെ പ്രകടനവും
പ്രതികരണവും.
3. `ഭൂപടം ഭൂപടം മാത്രമാണ്, ഭൂമിയല്ല' എന്ന ടി സി ഐ കൂട്ടായ്‌മയില്‍
പങ്കുവെക്കപ്പെട്ട വചനമാണ് മറ്റൊരു ഉള്‍ക്കാഴ്‌ചയും ദര്‍ശനവുമായി
മാറിയത്. നാം മതദര്‍ശനങ്ങളില്‍ നിന്നാകട്ടെ മറ്റിടങ്ങളില്‍ നിന്നാകട്ടെ
എത്ര മൂല്യവത്തായ ആദര്‍ശങ്ങളും തത്ത്വങ്ങളും പഠിച്ചാലും പഠിപ്പിച്ചാലും
അവയെ ക്രിയാത്മകമായും ഫലപ്രദമായും ജീവിതവുമായി
ബന്ധിപ്പിക്കുന്നില്ലെങ്കില്‍ അതില്‍ യാതൊരു കാര്യവുമില്ല. `ഏട്ടിലെ പശു
പുല്ലു തിന്നുകയില്ല' എന്നതിനേക്കാള്‍ ശക്തമായ അവബോധമാണ് ഭൂപടം ഭൂപടം
മാത്രമാണ്, ഭൂമിയല്ല എന്ന വാചകം പകര്‍ന്നു തന്നത്.
അതിനാല്‍ കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാമൂഹിക
ജീവിതത്തിലും മഹിതമായ ജീവിതദര്‍ശനങ്ങള്‍ ആദര്‍ശത്തിന്റെ ഭൂമികയില്‍
പരിശുദ്ധിയുടെ താക്കോല്‍കൊണ്ട് ബൈന്റു ചെയ്‌തുറപ്പിക്കുന്ന ക്രിയാത്മകത
അനിവാര്യമായിരിക്കുന്നു.
അനുഗ്രഹങ്ങള്‍ തിരിച്ചറിയാന്‍
- റസിയാബി പി
മുജാഹിദ് പ്രസ്ഥാനത്തിന്റെ കീഴില്‍ നടന്ന ക്യാംപില്‍ നിന്നാണ് ടി സി
ഐയെക്കുറിച്ച് അറിഞ്ഞത്. പിന്നീട് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍
തന്നെ കോഴ്‌സ് സംഘടിപ്പിക്കുകയായിരുന്നു. അതില്‍ ചേരാനിടയായത് എന്നില്‍
പല തിരിച്ചറിവുകളും ഉണ്ടാക്കി. മാനസിക ആത്മീയ തലങ്ങളെ
പുഷ്‌ടിപ്പെടുത്താന്‍ അതെന്നെ സഹായിച്ചു.
ഒരു അധ്യാപകിയെന്ന നിലയില്‍ കുട്ടികളുമായുള്ള ഇടപെടലുകള്‍
ആത്മബന്ധമുള്ളതാക്കാന്‍ ഞാന്‍ ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
അധ്യാപകന്‍ വളര്‍ത്തേണ്ടവനാണ് തളര്‍ത്തേണ്ടവനല്ലെന്നും കുട്ടിയുടെ
മേലുള്ള ഇടപെടല്‍ നെഗറ്റീവ് ഫലമുളവാക്കാതിരിക്കാന്‍ വളരെയധികം
ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന് തടസ്സം
നില്‌ക്കുന്ന സകലതിനെയും തകര്ക്കേണ്ടിയിരിക്കുന്നുവെന്
മനസ്സിലാക്കുന്നു. വ്യക്തിജീവിതത്തില്‍ കൂടുതല്‍ സദ്‌ഫലങ്ങളുണ്ടാക്കാന്‍
ഞാന്‍ എന്നെ തിരിച്ചറിയുകയും മറ്റുള്ളവരെക്കുറിച്ച് അറിയാന്‍
ശ്രമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അഞ്ച് കുട്ടികളുടെ മാതാവായ ഞാന്‍
അവരുടെ ഓരോരുത്തരുടെയും വ്യക്തിത്വത്തെ മാനിച്ചുകൊണ്ട് അവരെ
വളര്‍ത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നു. കൂടാതെ ഞാന്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയെ ഒരു ലേണിംഗ് ഓര്‍ഗനൈസേഷന്‍ ആയി
മാറ്റാനും ഞാന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
എനിക്കെന്തുകിട്ടി എന്നതിനേക്കാള്‍ ഞാന്‍ മറ്റുള്ളവര്‍ക്കെന്തു നല്‌കി
എന്ന ചിന്തയായിരിക്കണം ഇനി മുതല്‍ എന്നെ ഭരിക്കേണ്ടത്. ഏതൊരു നിസ്സാര
നന്മയെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്നും ഞാന്‍ തിരിച്ചറിയുന്നു.
``ജനിച്ച നാള്‍ മുതല്‍ ദൈവം എനിക്ക് തന്ന എത്രയോ സമ്മാനങ്ങള്‍ ഞാന്‍
ഇനിയും തുറന്നു നോക്കിയിട്ടില്ല. സ്വന്തം കൈകള്‍ കൊണ്ട് ദൈവം
മെനഞ്ഞുണ്ടാക്കി സ്വന്തം കൈയൊപ്പോടെ എനിക്ക് അയച്ചുതന്ന
സമ്മാനങ്ങള്‍''
(സൂഫികവി).
മനസ്സിന്റെ ആരോഗ്യം
- റുക്‌സാന
ടി സി ഐ യുടെ ഉള്‍ക്കാഴ്‌ച വളരെ വലുതാണ്. ഒരാളുടെ പോസിറ്റീവ് മാത്രം
പറയുന്നത് വല്ലാത്ത സന്തോഷം തോന്നി. ഞാന്‍ ഇതുവരെ കണ്ടത് ആദ്യം നമ്മള്‍
നെഗറ്റീവ് കാണുന്നു. ടി സി ഐ അതു മാറ്റി. ഒരു കവിത:
``ലക്ഷം പേര്‍ ഒരുമിക്കുമ്പോള്‍
ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ''
ടി സി ഐ പറയുന്നു- ലക്ഷം പേര്‍ ഒരുമിക്കുമ്പോള്‍ ഒരു ലക്ഷം പേരും ലക്ഷണം
ഒത്തവര്‍ എന്ന.് അവരുടെ ഗുണങ്ങള്‍ നമ്മള്‍ കാണാതെ പോയതാണ്.
കണ്ടുമുട്ടിയവരാരും ഒന്നും തരാതെ പോയിട്ടില്ല. രാജുസാര്‍, ഹാഫിസ് സാര്‍,
തോമസ് സാര്‍, നിങ്ങള്‍ എനിക്ക് തന്ന ടി സി ഐയുടെ ഉള്‍ക്കാഴ്‌ചകള്‍
രത്‌നങ്ങെളപ്പോലെ അമൂല്യങ്ങളാണ്.
ടി സി ഐ കോഴ്‌സ് കൊണ്ട് എനിക്കുണ്ടായ മാറ്റം ചെറുതല്ല. എനിക്ക്
നല്ലൊരു കേള്‍വിക്കാരിയാകാന്‍ കഴിയുന്നു. നല്ലൊരു
കേള്‍വിക്കാരനുണ്ടെങ്കില്‍ പറയാന്‍ എല്ലാവര്‍ക്കും ഒത്തിരി കാര്യങ്ങള്‍
ഉണ്ട്. ടി സി ഐ പറയുന്നു: എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നു. സ്വന്തത്തെ
അറിയുന്നവന്‍ ദൈവത്തെ അറിയും. തനിക്ക് അര്‍ഹതപ്പെട്ടതെല്ലാം
മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ടതാണ്. ഒരാളുടെ ഹൃദയത്തിലേക്ക്
കടക്കാന്‍ നല്ലൊരു കേള്‍വിക്കാരനാകണം. ടി സി ഐ പറയുന്നു. തന്റെ മകന്റെ
ഗോള്‍ സെറ്റ് ചെയ്യേണ്ടത് അവന്‍ തന്നെ എന്നത് ഒരു തിരിച്ചറിവാണ്.
ടി സി ഐ എന്നെ സ്വാധീനിച്ച ഘടകം ഷെയര്‍ ഹീലിംഗ്. രണ്ടു സുഹൃത്തുക്കള്‍
ഗ്രൂപ്പായി പങ്കുവച്ചപ്പോള്‍ കുട്ടിക്കാലം മുന്നില്‍ വന്നതുപോലെ തോന്നി.
I know you know. രണ്ട് വ്യക്തികള്‍ പരസ്‌പരം അറിയുമ്പോള്‍ personal
power എടുക്കുന്നു. ശാക്തീകരണം ഉണ്ടാവുന്നു. പേര്‍സണല്‍ പവര്‍ ഉള്ളവരെയെ
ലോകം മാനിക്കുകയുള്ളൂ. ടി സി ഐയില്‍ നിന്ന് ധാരാളം കാര്യങ്ങള്‍
മനസ്സിലാക്കി. വളരെ കുറവ് മാത്രം ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
ചികിത്സയാണ് ടി സി ഐയുടെ മെഡിറ്റേഷന്‍. കാട്, സാഹസിക വിമാനയാത്ര,
സാങ്കല്‌പിക മുന്തിരിപറി എല്ലാം പഠനാര്‍ഹം. ടി സി ഐയുടെ സിങ്കിംഗ് ടൈം
എടുത്തുപറയേണ്ടതാണ്.
വളരാനും മറ്റുള്ളവരെ വളര്‍ത്താനും
- അബ്‌ദുല്‍ഗഫൂര്‍ ടി വി
If you are not aware of you globe
It can eat you up
-Ruth. C. Cohn
എന്റെ കുടുംബം, എന്റെ വിദ്യാലയം, എന്റെ സംഘടന ഇത് കൂടിച്ചേരുമ്പോള്‍
എന്റെ ഗ്ലോബ് ആയി. ഇതില്‍ ഓരോന്നും എന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക്
വഹിച്ചിട്ടുണ്ട്. കുടുംബം എന്റെ വളര്‍ച്ചയുടെ സ്രോതസ്സായിരുന്നു. എന്റെ
ജീവിത വീക്ഷണങ്ങളെ പിതാവും മാതാവും നന്നായി സ്വാധീനിച്ചിട്ടുണ്ട്. എന്റെ
പ്രവര്‍ത്തനമേഖലയായ സ്‌കൂള്‍ എന്നെ വളര്‍ത്തുകയായിരുന്നു. എങ്കിലും ചില
അവസരങ്ങളില്‍ എന്റെ യാത്രക്ക് തടസ്സമായി നിന്നവയെ ഞാന്‍
വകഞ്ഞുമാറ്റിയിട്ടുണ്ട്.
സംഘടന എനിക്ക് തന്ന വളര്‍ച്ച വിവരണാതീതമാണ്. ആദ്യകാലത്ത് യൂത്ത്
കോണ്‍ഗ്രസില്‍. പിന്നെ ഐ എസ് എമ്മില്‍. ഐ എസ് എം എന്നെ
മാറ്റിപ്പണിയുകയായിരുന്നു. യൂനിറ്റിലും സോണിലും ജില്ലയിലും നിരവധി
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നു.
വിശ്വാസത്തിന്റെ വഴിയില്‍ വീണ്ടും എന്നെ വഴിനടത്തിയത് സംഘടനയാണ്.
ജില്ലാതലത്തിലും മേഖലാതലത്തിലും ഐ എസ് എമ്മിന്റെ ലീഡര്‍ എന്ന നിലയില്‍
പ്രവര്‍ത്തകരുടെ കൂടെ തന്നെയുണ്ടായിരുന്നു. മുസ്‌ലിം നവോത്ഥാനത്തിന്റെ
കര്‍മഭൂമിയില്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‌കി ഐ എസ് എം.
എന്റെ ക്ലാസ്‌മുറിയിലും സ്റ്റാഫ് മുറിയിലും ഒഴുക്കിനനുകൂലമായി
നീന്തിയിരുന്നില്ല ഞാന്‍. മനസ്സിന് സന്തോഷം പകരുന്ന രീതിയില്‍ ജോലി
ചെയ്‌തു. കുട്ടികളുമായി വല്ലാതെ അടുത്തു നല്ല ചങ്ങാതിമാരായി. അവരുടെ
തെറ്റുകള്‍ നിമിഷങ്ങള്‍ കൊണ്ട് കണ്ടെത്തുന്ന `സമര്‍ഥനായ'
അധ്യാപകനായിരുന്നു ഞാന്‍. സ്റ്റാഫ് റൂമിലും ഒന്നും വിട്ടുകൊടുക്കാത്ത
പ്രകൃതം. സ്‌കൂളിലെ സിസ്റ്റം പലപ്പോഴും സ്വയം വളര്‍ച്ചക്ക്
തടസ്സമായിരുന്നു. ചിലതിനോടൊക്കെ രാജിയായി. എന്നാല്‍ വലിയ ചില തടസ്സങ്ങളെ
ഞാന്‍ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. എന്റെ സ്വപ്‌നങ്ങള്‍ പോലും
കണ്‍ട്രോള്‍ഡ് ആയിരുന്നു.
ചെറിയ സ്വപ്‌നങ്ങള്‍ കാണുന്നത് പോലും കുറ്റകരമാണ്