ടി സി ഐ കേരളം

കേരളത്തിലെ ടി സി ഐ വാര്‍ത്തകള്‍

  • RSS
  • Delicious
  • Digg
  • Facebook
  • Twitter
2011, ഡിസംബർ 1, വ്യാഴാഴ്‌ച ല്‍ 3:35 AM പോസ്റ്റ് ചെയ്തത് TCI India 0 Comments

ടി സി ഐ ലോക സമ്മേളനം 2012 ജനുവരി 26,27,28  തിയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്നു.വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ടി സി ഐ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.പ്രകൃതി രമണീയമായ സുല്‍ത്താന്‍ ബത്തേരി പ്രതീക്ഷ സെന്ററില്‍ ആണ് സമ്മേളനത്തിന്റെ വേദി.
കേരളത്തില്‍ നിന്ന് ഇതിനകം ടി സി ഐ കോഴ്സുകള്‍ പൂര്തിയാകിയവരും പഠിച്ചു കൊണ്ടിരിക്കുന്നവരും പങ്കെടുക്കും.ടിസി ഐ സംബന്ധിച്ച് പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമ്മേളനത്തില്‍ പ്രത്യേക അവസരം ഒരുക്കുന്നുണ്ട്‌.

ബന്ധപ്പെടേണ്ട നമ്പര്‍:09061631455

2010, ഡിസംബർ 9, വ്യാഴാഴ്‌ച ല്‍ 6:03 AM പോസ്റ്റ് ചെയ്തത് TCI India 2 Comments

ടി സി ഐ ഉത്തര കേരള സമ്മേളനം


2010 ഡിസംബര്‍ 18,19 എം എസ്‌ സ്വാമി നാഥന്‍ ഫൌണ്ടേഷന്‍ ട്രെയിനിംഗ് സെന്റര്‍,കല്‍പ്പറ്റ,വയനാട് 


എം എസ്‌ സ്വാമി നാഥന്‍ ട്രെയിനിംഗ് സെന്റര്‍ 



സുഹൃത്തേ,
ടി സി ഐ ഇന്ത്യ കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ നടന്നു വരികയാണ്.ദക്ഷിണ കേരള സമ്മേളനം 2010 ഡിസംബര്‍ 5 നു കോട്ടയത്ത്‌ ഗംഭീരമായി നടക്കുകയുണ്ടായി.
ഉത്തര കേരള സമ്മേളനം ഡിസംബര്‍ 18 വൈകുന്നേരം അഞ്ചു മണി മുതല്‍ പിറ്റേന്ന് വൈകീട്ട് നാല് മണി വരെ വയനാട് ജില്ലയിലെ കല്‍പ്പറ്റയ്ക്കടുത്തുള്ള പുത്തൂര്‍ വയല്‍ എം എസ്‌ സ്വാമി നാഥന്‍ ഫൌണ്ടേഷന്‍ ട്രെയിനിംഗ് സെന്ററില്‍ വെച്ച് നടക്കുകയാണ്.ഉത്തര കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ടി സി ഐ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ അസുലഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താങ്കളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
ഏഷ്യയില്‍ നിന്നും ആദ്യമായി ടി സി ഐ യുടെ പരമോന്നത ബിരുദം നേടിയ ഡോ.സി തോമസ്‌ അബ്രഹാമിനെ  സമ്മേളനത്തില്‍ ആദരിക്കുന്നതാണ്.ടി സി ഐ ഇന്ത്യയുടെ പ്രമുഖ പരിശീലകന്മാരായ പ്രഫ.എന്‍ പി ഹാഫിസ് മുഹമ്മദ്‌ ,ഡോ.രാജു ഡി കൃഷ്ണപുരം തുടങ്ങിയവരും മറ്റു പ്രമുഖരും പങ്കെടുക്കുന്നതാണ്.അകാദമി ഫോര്‍ സ്ടടീസ് ആന്‍ഡ്‌ റിസര്‍ച്ചിന്റെ രണ്ടാം ബാച്ച് ടി സി ഐ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂര്തിയാക്കിയവര്‍ക്കുള്ള സെര്ടിഫിക്കട്ടുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും.
അറിഞ്ഞു വളരാന്‍ കൊതിക്കുന്നവരുടെ ഈ കൂട്ടായ്മ തീര്‍ച്ചയായും നിങ്ങള്‍ക്കു ഹൃദ്യമായ ഒരു അനുഭവമായിരിക്കും.

താമസവും ഭക്ഷണവും അടക്കം ഫീസ്‌: 250 രൂപ 
വഴി:കല്‍പ്പറ്റയില്‍ നിന്നും 4 കി മീറ്റര്‍ യാത്ര ചെയ്‌താല്‍ പോലിസ് ക്യാമ്പിനു സമീപമുള്ള സമ്മേളന സ്ഥലത്തെത്താം.

ബന്ധപ്പെടേണ്ട ഫോണ്‍:
9496524648 (മുഹമ്മദ്‌ ടി ),9495694552(അബ്ദുല്‍ ഗഫൂര്‍),9946821880(റസീന)
 email:
tcimalabar@gmail.com